പാമ്പിനേയും കൂട്ടി ചായ കുടിക്കാനെത്തിയ യുവാവ്

വിജയാപുര :ജീവനുള്ള പാമ്പിനേയും കൈയ്യില്‍ പിടിച്ച് ചായ കുടിക്കാനിറങ്ങിയ യുവാവ് പ്രദേശ വാസികളില്‍ പരിഭ്രാന്ത്രി പരത്തി. കര്‍ണ്ണാടകയിലെ വിജയാപുരയില്‍ ശനിയാഴ്ച വൈകുന്നേരമാണ് ഈ ഭീതിജനകവും അതോടൊപ്പം തന്നെ കൗതുകം നിറഞ്ഞതുമായ സംഭവം അരങ്ങേറിയത്. വിജയാപുര സ്വദേശിയായ ശേഖറാണ് ഉഗ്ര വിഷമുള്ള ഒരു ചെറു പാമ്പിനെയും കയ്യില്‍ പിടിച്ച് സമീപത്തെ ചായക്കടയിലേക്ക് വന്നത്.

പാമ്പിനേയും കയ്യില്‍ പിടിച്ചുള്ള ശേഖറിന്റെ ചായ കുടി തുടക്കത്തില്‍ ഗ്രാമവാസികളില്‍ ഭീതി പരത്തിയെങ്കിലും പിന്നീട് ഓരോരുത്തരും ചേര്‍ന്ന് യുവാവിനൊപ്പം ഫോട്ടോയെടുക്കാന്‍ തുടങ്ങി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ശേഖര്‍ പാമ്പ് പിടുത്ത മേഖലയില്‍ സജീവമായുണ്ട്. പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും കണ്ടെത്തിയ പാമ്പിനെയും എടുത്താണ് യുവാവ് ചായ കുടിക്കാന്‍ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here