സിനിമാ സ്‌റ്റൈലിലെത്തി വധുവിന് മാല ചാര്‍ത്തി

ബിജ്‌നോര്‍: സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമായിരുന്നു കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ ഒരു വിവാഹവേദിയില്‍ അരങ്ങേറിയ സംഭവങ്ങള്‍. ബോളിവുഡ് സിനിമകളിലേതിന് സമാനമായി ബൈക്കിലെത്തിയ യുവാവ് സ്‌റ്റേജിലിരിക്കുന്ന തന്റെ കാമുകിക്ക് നേരെ മാലയെറിയുകയായിരുന്നു.

മാല കൃത്യം വധുവിന്റെ കഴുത്തില്‍തന്നെ വന്നുവീഴുന്നു. ഇതോടെ വേദിയില്‍ നിന്നിറങ്ങിയ വധു 24കാരനായ കാമുകന്റടുത്തേക്ക് എത്തി. എന്നാല്‍ ബന്ധുക്കള്‍ ഇരുവരേയും പിടികൂടി. കാമുകനെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഒന്നിച്ച് പഠിച്ച യുവതിയും യുവാവും ഏറെ നാളായി പ്രണയത്തിലായിരുന്നു.

യുവാവ് സവര്‍ണ വിഭാഗത്തിലും പെണ്‍കുട്ടി ദളിത് വിഭാഗത്തിലും പെട്ടതായിരുന്നു. ഇരുവരുടെയും ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തു. യുവതിക്ക് മറ്റൊരാളുമായി വിവാഹം നിശ്ചയിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവാവ് വിവാഹമണ്ഡപത്തിലേക്ക് ബൈക്കോടിച്ച് എത്തിയതും കൃത്യം മുഹൂര്‍ത്തസമയത്ത് തന്നെ പെണ്‍കുട്ടിയുടെ കഴുത്തിലേക്ക് പൂമാല വലിച്ചെറിഞ്ഞതും.

LEAVE A REPLY

Please enter your comment!
Please enter your name here