രോഗിയുടെ കൂട്ടിരിപ്പുകാരനെ എംആര്‍ഐ മെഷീന്‍ വലിച്ചെടുത്തു;രണ്ട് മിനുട്ടില്‍ യുവാവ് കൊല്ലപ്പെട്ടു

മുംബൈ: എം.ആര്‍.ഐ സ്‌കാനിങിന് എത്തിയ രോഗിയുടെ സഹായി സ്‌കാനിങ് മെഷീനില്‍ കുടുങ്ങി കൊല്ലപ്പെട്ടു. സ്‌കാനിങ് മെഷിന് അരികിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുമായി ചെന്നതാണ് 32 കാരനായ രാജേഷ് മരുവിന് വിനയായത്. മുംബൈ സെന്‍ട്രലിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയിലാണ് ദാരുണാന്ത്യം. ചികിത്സയില്‍ കഴിഞ്ഞിരുന്ന രാജേഷിന്റെ ബന്ധുവിന് എം.ആര്‍.ഐ സ്‌കാനിങ് ചെയ്യണമെന്ന് നിര്‍ദേശിച്ചത് അനുസരിച്ച് മുറിയിലേക്ക് രോഗിക്കൊപ്പം യുവാവും എത്തി. രോഗിയുടെ ഓക്‌സിജന്‍ സിലിണ്ടര്‍ രാജേഷിന്റെ കൈയിലായിരുന്നു. സ്‌കാനിങ് മെഷീന് സമീപം ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകുന്നത് അപകടത്തിന് ഇടയാക്കുമെന്ന് ആശുപത്രി ജീവനക്കാര്‍ക്ക് അറിയാമായിരുന്നിട്ടും മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്‌കാനിങ് മെഷീനിന്റെ അടുത്ത് നിന്ന രാജേഷ് മെഷീനിന് ഉള്ളിലേക്ക് വലിച്ചെടുക്കപ്പെടുകയായിരുന്നു. സിലിണ്ടറിനൊപ്പം മെഷീനില്‍ കുടുങ്ങിപ്പോയതാണ് യുവാവിന്റെ മരണത്തിന് കാരണം. മുറിയിലുണ്ടായിരുന്നവര്‍ ഇയാളെ മെഷീനില്‍ നിന്ന് വേര്‍പെടുത്തിയപ്പോഴേക്കും രക്തം ഒരുപാടു വാര്‍ന്നു പോയിരുന്നു. ഉടനെ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മിനിട്ടുകള്‍ക്കുള്ളില്‍ മരണം സംഭവിച്ചു. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ ബിവൈഎല്‍ നായര്‍ ആശുപത്രി ഉപരോധിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here