വിവാഹത്തിനിടെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം

അഹമ്മദാബാദ്: വിവാഹ ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ ആകാശത്തേക്ക് വെടിവെച്ചത് ദുരന്തത്തില്‍ കലാശിച്ചു. വെടിയേറ്റ് ഇരുപത്തിയൊന്നുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടു.

ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ രമ്പര ഗ്രാമത്തിലാണ് സംഭവം. നെഞ്ചില്‍ വെടിയേറ്റ് ഹിതേഷ് വഗലെന്ന ചെറുപ്പക്കാരനാണ് മരിച്ചത്. വരനും സംഘവും വേദിയിലേക്ക് എത്തുന്ന സമയത്ത് ആഘോഷത്തിന്റെ ഭാഗമായി ആകാശത്തേക്ക് വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഹിതേഷ്.

ഇതിനായി ബന്ധുവായ വന്‍രാജിന്റെ കയ്യില്‍ നിന്ന് തോക്ക് വാങ്ങി. എന്നാല്‍ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ ഹിതേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

എന്നാല്‍ സംഭവം നടന്ന ഉടനെ ബന്ധുവായ വന്‍രാജ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here