സത്യസന്ധനെ തിരഞ്ഞ് ബാങ്ക് അധികൃതര്‍

കൊല്ലം :സത്യസന്ധമായ പെരുമാറ്റം കൊണ്ട് സഹജീവികള്‍ക്ക് മാതൃകയായ ഒരു യുവാവിനെ തേടി എസ്ബിഐ. കൊല്ലം ബിഷപ്പ് നഗറിലെ എസ്ബിഐ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ യുവാവിനെ സമൂഹ മാധ്യമങ്ങളില്‍ തേടി നടക്കുന്നത്.

കാര്യം ഇതാണ്. കഴിഞ്ഞ 19 ാം തീയ്യതി ഒരു ഇടപാടിനായി ബാങ്കിലെത്തിയതായിരുന്നു ഈ യുവാവ്. ഇടപാടിന് ശേഷം ബാങ്കില്‍ നിന്നും പുറത്തേക്ക് കടക്കവേ നിലത്ത് വീണു കിടക്കുന്ന ഒരു സ്വര്‍ണ്ണ ബ്രേയിസിലേറ്റ് ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. യുവാവ് പെട്ടെന്ന് തന്നെ ഇത് ബാങ്ക് അധികൃതരെ ഏല്‍പ്പിച്ചു.

ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം ബ്രേയിസിലേറ്റിന്റെ യഥാര്‍ത്ഥ അവകാശികളെ അധികൃതര്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിനിയായ ഫാത്തിമ മന്‍സിലില്‍ സെമീറയുടെതായിരുന്നു ഈ ബ്രേയിസിലേറ്റ്. ഒരു പവന്റെ ആഭരണം എവിടേയോ വെച്ച് കളഞ്ഞ് പോയതിന്റെ സങ്കടത്തില്‍ ഇരിക്കവേയായിരുന്നു സമീറയെ തേടി ബാങ്കില്‍ നിന്നും ഈ വിളി എത്തുന്നത്.

ഉടന്‍ തന്നെ ബാങ്കിലെത്തി സമീറയും കുടുംബവും ബ്രേയിസിലെറ്റ് ഏറ്റുവാങ്ങി. തന്റെ സത്യസന്ധമായ പെരുമാറ്റം കൊണ്ട് ആഭരണം ബാങ്ക് അധികൃതരെ ഏല്‍പ്പിച്ച യുവാവിന് ഒരു സമ്മാനം നല്‍കുവാന്‍ കാത്തിരിക്കുകയാണ് സമീറയുടെ കുടുംബവും ബാങ്ക് അധികൃതരും. ഇതിനായി യുവാവിന് വേണ്ടിയുള്ള തിരക്കിട്ട അന്വേഷണത്തിലാണ് ഇവര്‍

LEAVE A REPLY

Please enter your comment!
Please enter your name here