ഇരട്ടകൊലപാതകം ;യുവാവ് അറസ്റ്റില്‍

ബുലന്ദേശ്വര്‍ :വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് എഞ്ചിനിയറിംഗ് ബിരുദധാരി പെണ്‍കുട്ടിയേയും അര്‍ദ്ധ സഹോദരിയേയും കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വര്‍ ജില്ലയിലാണ് ഈ ഇരട്ടക്കൊലപാതകം അരങ്ങേറിയത്.

ദക്കോലി ഗ്രാമ സ്വദേശിയായ അങ്കിത്താണ് 23 വയസ്സുകാരിയായ ശീലുവിനെയും അര്‍ദ്ധ സഹോദരി ശിവാനിയേയും കൊലപ്പെടുത്തിയതിന് ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. അങ്കിത്തിന് ശീലുവിനെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും പെണ്‍കുട്ടിക്ക് ആ ബന്ധത്തിന് എതിര്‍പ്പായിരുന്നു.

അങ്കിത്ത് ശനിയാഴ്ച രാവിലെ ശീലുവിന്റെ വീട്ടില്‍ ചെന്ന് വിവാഹഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ശീലു വീണ്ടും ഇക്കാര്യം നിരസിച്ചു. ഇതില്‍ കൊപാകുലനായ അങ്കിത് കൈയ്യില്‍ കരുതിയിരുന്ന ക്ലച്ച് വയര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി.യുവാവ് ശീലുവിന് കൊലപ്പെടുത്തുന്നത് ശിവാനി കാണുവാനിടയായി. ഇതിനെ തുടര്‍ന്നാണ് ശിവാനിയേയും ഇയാള്‍ കൊലപ്പെടുത്തിയത്. ശേഷം ബൈക്കില്‍ നിന്നും പെട്രോള്‍ എടുത്ത് അങ്കിത് ഈ രണ്ട് മൃതദേഹങ്ങളും അഗ്നിക്കിരയാക്കി.

ഇതിന് ശേഷം ഒളിവില്‍ പോയ അങ്കിത്തിനെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴി 24 മണിക്കൂറിനകം പൊലീസ് അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here