പൈലറ്റിനോട് ഇഷ്ടം ;യുവാവിന് പറ്റിയ അമളി

നെതര്‍ലാന്റ് :പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചെടുത്തോളം തന്റെ ഇഷ്ടം തുറന്ന് പറയാന്‍ പഴയ കാലഘട്ടത്തിനേക്കാള്‍ പല നൂതന വഴികളും മുമ്പിലുണ്ട്. പ്രത്യേകിച്ചും സമൂഹ മാധ്യമങ്ങളുടെ കടന്നു വരവോട് കൂടി ഇതുവരെ നേരിട്ട് കാണാത്ത ഒരു വ്യക്തിയോട് പോലും തങ്ങളുടെ പ്രണയം പ്രകടിപ്പിക്കാം, ജീവിതത്തിലേക്ക് ക്ഷണിക്കാം.

എന്നാല്‍ അത്തരത്തില്‍ പ്രണയം തുറന്ന് പറഞ്ഞ് അമളി പിണഞ്ഞവരും ഈ ലോകത്ത് നിരവധിയാണ്. അത്തരത്തില്‍ ഒരു കഥയാണ് ഡച്ച് സ്വദേശിനിയായ പൈലറ്റ് എസര്‍ അക്‌സനെ സമൂഹ മാധ്യമത്തില്‍ കൂടി തന്റെ പ്രണയം അറിയിച്ച യുവാവിന്റെ ജീവിതത്തില്‍ സംഭവിച്ചത്.

സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ നിരവധി പേര്‍ പിന്തുടരുന്ന ഒരു സുന്ദരിയാണ് എസര്‍ അക്‌സന്‍ എന്ന ഡച്ച് പൈലറ്റ്. എസര്‍ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങള്‍ക്കും ഇന്‍സ്റ്റാഗ്രാമില്‍ വന്‍ പിന്തുണയാണ് ലഭിക്കാറുള്ളത്. വിമാനത്തിനുളളില്‍ നിന്നും എസര്‍ എടുത്ത ഒരു ചിത്രത്തിന് താഴേയായിരുന്നു ആരാധകന്റെ വിവാഹാലോചന.നിങ്ങള്‍ എന്നെ വിവാഹം ചെയ്യുകയാണെങ്കില്‍ എന്റെ മരണം വരെ സന്തോഷവതിയായി സംരക്ഷിക്കാം. നിങ്ങളെ സന്തോഷിപ്പിക്കുവാന്‍ വേണ്ടിയുള്ള പണം സമ്പാദിക്കാന്‍ വേണ്ടി ഞാന്‍ കഠിനദ്ധ്വാനം ചെയ്യും എന്നൊക്കെയായിരുന്നു യുവാവിന്റെ കമന്റ്.

ഇതിന് താഴെയായി ഉടന്‍ തന്നെ വേറൊരു യുവാവ് ഇയാള്‍ക്ക് മറുപടിയുമായി എത്തി. പൈലറ്റിന്റെ ഭര്‍ത്താവ് ആയിരുന്നു ഈ മറുപടി ഇട്ടത്. ‘വളരെ പ്രചോദനം നല്‍കുന്ന കമന്റ്’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.

ഈ കമന്റിന് നന്ദി അറിയിച്ച പ്രണയാര്‍ദ്രനായ യുവാവ് പൈലറ്റിനെ വിവാഹം ചെയ്യുവാന്‍ ഇദ്ദേഹത്തോട് സഹായവും അഭ്യര്‍ത്ഥിച്ചു. പൈലറ്റിന്റെ ഭര്‍ത്താവാണ് ഇതെന്ന് അറിയാതെയായിരുന്നു യുവാവിന്റെ സഹായഭ്യര്‍ത്ഥന.

ഒടുവില്‍ ഇത് തന്റെ ഭര്‍ത്താവാണെന്ന് അറിയിച്ച് യുവതി തന്നെ രംഗത്ത് വന്നു. അമളി പറ്റിയ യുവാവ് ഒടുവില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി.

ഇത്ര സുന്ദരിയായ ഭാര്യയെ കിട്ടിയതില്‍ നിങ്ങള്‍ എത്ര ഭാഗ്യവാനാണ് എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു യുവാവിന്റെ അടുത്ത കമന്റ്.

കുറച്ച് സമയം കഴിഞ്ഞ് വീണ്ടും ഒരു കമന്റും കൂടി യുവാവ് പാസാക്കി. ഇതായിരുന്നു ഗംഭിരം. നിങ്ങള്‍ക്ക് വേറെ സഹോദരിമാരുണ്ടോ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ദയനീയമായുള്ള അവസാനത്തെ ചോദ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here