വാഹന പരിശോധന നടത്തിയ പൊലീസുകാരെ കാറിടിച്ചു

കാക്കിനഡ :മദ്യ ലഹരിയിലായിരുന്ന യുവാവ് വാഹന പരിശോധനയ്ക്കിടെ പൊലീസുകാരുടെ ശരീരത്തിന് മുകളില്‍ കൂടി കാറോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ആന്ധ്ര പ്രദേശിലെ കാക്കിനഡയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം അരങ്ങേറിയത്.

മദ്യ ലഹരിയിലായിരുന്ന യുവാവ് ഓടിച്ച് വന്ന കാര്‍ പൊലീസുകാര്‍ തടഞ്ഞു നിര്‍ത്തി. യുവാവിന്റെ ശരീരത്തില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ മദ്യം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസുകാര്‍ ഇയാള്‍ക്കെതിരെ പിഴ ചുമത്താനും വാഹനം തടഞ്ഞു വെക്കാനും ശ്രമിച്ചു.

എന്നാല്‍ ഇയാള്‍ പൊലീസുകാരെ വകവെക്കാതെ കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ കൂട്ടത്തിലുള്ള ഒരു പൊലീസുകാരന്‍ ബാരിക്കേഡ് വലിച്ച് വാഹനത്തെ തടഞ്ഞു നിര്‍ത്തുവാന്‍ ശ്രമിച്ചു. എന്നാല്‍ മദ്യലഹരിയിലായ യുവാവ് ബാരിക്കേഡിനേയും പൊലീസിനേയും ഇടിച്ചിട്ട് കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു.

സംഭവത്തില്‍ രണ്ട് പോലിസുകാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. യുവാവിനെ പൊലീസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു.

കടപ്പാട് : ANI

LEAVE A REPLY

Please enter your comment!
Please enter your name here