പെട്രോള്‍ പമ്പിനെതിരെ പ്രതികരിച്ച യുവാവിന് ഭീഷണി

കഴക്കൂട്ടം :പെട്രോള്‍ പമ്പില്‍ വെച്ച് നേരിട്ട തട്ടിപ്പ് തുറന്ന് പറഞ്ഞ യുവാവിന് നേരെ വധഭീഷണി. ഇടുക്കി സ്വദേശിയായ അനീഷ് ജോയ് ചിറപ്പറമ്പില്‍ എന്ന യുവാവിനാണ് ഈ മോശം അനുഭവം നേരിട്ടത്. തിരുവനന്തപുരം ഇന്‍ഫോസിസിന്റെ സമീപത്തുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതില്‍ കൃത്രിമം നടക്കുന്നോണ്ടോ എന്ന് കാണിച്ച് യുവാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഭീഷണിക്ക് കാരണമായത്.

കഴിഞ്ഞ ഏപ്രില്‍ 7ാം തീയ്യതി എലൈറ്റ് ഐ 20 കാറുമായി ഇന്‍ഫോസിസിന് അടുത്തുള്ള കൊക്കോ ആറ്റിപ്ര പെട്രോള്‍ പമ്പില്‍ സുഹൃത്ത് ഡീസല്‍ അടിക്കുവാന്‍ പോയപ്പോഴുണ്ടായ അനുഭവങ്ങളാണ് യുവാവ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. 40 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ 6-7 ലിറ്റര്‍ ഇന്ധനം ഉണ്ടെന്നിരിക്കെ വീണ്ടും 49 ലിറ്റര്‍ ഡീസല്‍ അടിച്ചിട്ടും കാര്‍ ഫുള്‍ ടാങ്ക് ആയില്ലായെന്നതാണ് സംശയത്തിന് ഇട നല്‍കുന്നത്.

ഇത് ചോദ്യം ചെയ്തപ്പോള്‍ ‘ഡീസലിന് വില കൂടിയത് മക്കള്‍ അറിഞ്ഞില്ലെ’ എന്നാണ് പമ്പിലെ ചേച്ചി നല്‍കിയ മുടന്തന്‍ ഉത്തരമെന്നും യുവാവ് കുറിപ്പില്‍ പറയുന്നു. പിന്നീട് മറ്റൊരു പമ്പില്‍ വെച്ചു നടത്തിയ പരിശോധനയില്‍ പരമാവധി ആ കാറില്‍ നിറയ്ക്കാന്‍ പറ്റുക 43.2 ലിറ്റര്‍ ഡീസല്‍ മാത്രമാണ് എന്ന് ബോധ്യപ്പെട്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

രണ്ട് പമ്പുകളില്‍ നിന്നും ഡിസല്‍ അടിച്ചതിന്റെ ബില്ലും മീറ്റര്‍ രേഖകളുടെ ചിത്രങ്ങളും അടങ്ങുന്നതായിരുന്നു യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഈ കുറിപ്പ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ തനിക്ക് ഭീഷണി ഉയര്‍ന്നു.

‘തന്നെ നാളെ കാണണം, അല്ലെങ്കില്‍ തീര്‍ത്തു കളയും’ എന്നാണ് പെട്രോള്‍ പമ്പില്‍ നിന്നെന്ന് പരിചയപ്പെടുത്തിയ വ്യക്തി ഫോണില്‍ വ്യക്തമാക്കിയതെന്നും അനീഷ് പറയുന്നു. തനിക്ക് നേരെ ഉയര്‍ന്ന ഭീഷണിയില്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് യുവാവ്.

യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സുഹൃത്തുക്കളെ..തിരുവനന്തപുരം ഇന്‍ഫോസിസിന്റെ അടുത്തുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പംബ്(കൊക്കോ ആറ്റിപ്ര) ഉപഭോക്താക്കളെ…

Anish Joy Chiraparambilさんの投稿 2018年5月7日(月)

LEAVE A REPLY

Please enter your comment!
Please enter your name here