ഇന്ത്യയിലെ ലുങ്കി സ്‌പെയിനില്‍ സ്‌കര്‍ട്ട്

ഡല്‍ഹി: ഇന്ത്യക്കാര്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള വസ്ത്രമാണ് ലുങ്കി. എന്നാല്‍ ആഗോളതലത്തില്‍ ഇതിന് പ്രചാരം ലഭിച്ചത് ഐഫ (IIFA) പുരസ്‌കാര വേദിയില്‍ അമേരിക്കന്‍ നടനും നിര്‍മ്മാതാവും ഗായകനുമായ കെവിന്‍ സ്‌പെയ്‌സി ലുങ്കിയുടുത്ത് ലുങ്കി ഡാന്‍സിനോടൊത്ത് ചുവടുവെച്ചതോടെയാണ്.

ചെന്നൈ എക്‌സ്പ്രസ് എന്ന ബോളിവുഡ് ചിത്രത്തിലെ ലുങ്കി ഡാന്‍സ് ഏറെ വൈറലായിരുന്നു. വിദേശികള്‍ക്കിടയില്‍ ലുങ്കി പ്രേമം വരുന്നത് ഈ പാട്ട് പുറത്തിറങ്ങിയതോടെയെന്നാണ് സൂചന. എന്തായാലും സ്‌പെയിനിലും നമ്മുടെ ലുങ്കി എത്തി.

വിദേശ ഷോപ്പിങ് സൈറ്റായ സറാ ലുങ്കിയെ അവരുടെ ഫാഷന്‍ ലോകത്ത് അവതരിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ സ്‌പെയിനില്‍ എത്തിയപ്പോഴേക്കും ലുങ്കിയുടെ പേരിലും വിലയിലും മാറ്റം വന്നിട്ടുണ്ട്. മിനി സ്‌കര്‍ട്ട് എന്നാണ് അവര്‍ അതിന് നല്‍കിയിരിക്കുന്ന പേര്. വിലയാണ് ഞെട്ടിച്ചിരിക്കുന്നത്. 4990 രൂപ.

ഇന്ത്യയില്‍ ഏകദേശം 90 രൂപ മുതലാണ് ലുങ്കിയുടെ വില ആരംഭിക്കുന്നത്. ബ്രാന്‍ഡഡ് ലുങ്കികള്‍ക്ക് 500 രൂപവരെയുമാണ് വില. ഈ സ്ഥാനത്താണ് 5000 രൂപയുടെ ലുങ്കിയുമായി സറാ എത്തിയത്. എന്തായാലും സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ലുങ്കിയെ സ്‌കര്‍ട്ടാക്കിയ സറായ്‌ക്കെതിരെ ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സാന്നിധ്യമറിയിച്ച സറായ്ക്ക് 88 രാജ്യങ്ങളില്‍ വേരോട്ടമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here