ഡ്രെയിനേജില്‍ മുടി കുരുങ്ങി 17കാരിക്ക് ദാരുണാന്ത്യം

പെന്‍സില്‍വാനിയ: ബാത്ത് ടബില്‍ മുങ്ങി പതിനേഴുകാരിക്ക് ദാരുണാന്ത്യം. സ്‌കൂളില്‍ പോകാനായി കുളിക്കവേയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ 6.45ന് കുളിക്കാന്‍ കയറിയ ബ്രിയാന്‍ റാപ്പ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ബ്രിയാന്‍ ബാത്ത് റൂമില്‍ കയറിയപ്പോള്‍ അമ്മ കിംബര്‍ളി ഉറങ്ങുകയായിരുന്നു.

ഏറെ നേരമായിട്ടും മകള്‍ ഇറങ്ങാത്തതില്‍ സംശയം തോന്നി നോക്കിയപ്പോഴാണ് ബാത്ത് ടബില്‍ മുങ്ങി കിടക്കുന്നത് കണ്ടത്. ബ്രിയാന്‌റെ മുടി ബാത്ത് ടബിന്റെ ഡ്രെയിനേജില്‍ കുരുങ്ങിയ നിലയിലായിരുന്നു. അമ്മ ചെല്ലുമ്പോള്‍ ബാത്ത് ടബില്‍ വെള്ളം നിറഞ്ഞ് പോവുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചതായാണ് റിപ്പോര്‍ട്ട്. തൈറോഡ് സംബന്ധമായ അസുഖവും ബ്രിയാനുളളതായാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here