പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയെ അജ്ഞാതര്‍ തീ കൊളുത്തി കൊന്നു. മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ അജ്ഞാതര്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

നൂറ് ശതമാനം പൊള്ളലേറ്റ് കരിഞ്ഞ പെണ്‍കുട്ടിയുടെ മൃതദേഹം ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹത്തിന് സമീപത്ത് നിന്ന് ഒഴിഞ്ഞ പെട്രോള്‍ കന്നാസും തീപ്പെട്ടി കൂടുകളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തായി പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന സൈക്കിളും കണ്ടെത്തി.

സംഭവ സ്ഥലത്തെത്തിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു. കൊലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here