അമ്മയെ മകള്‍ ക്രൂരമായി കൊലപ്പെടുത്തി

ഗാസിയാബാദ്: അധ്യാപികയുമായുള്ള അരുതാത്ത ബന്ധം ചോദ്യം ചെയ്ത അമ്മയെ പതിനെട്ടുകാരി കൊലപ്പെടുത്തി. 35 വയസുള്ള അധ്യാപികയുമായി ബന്ധമുള്ള കോളേജ് വിദ്യാര്‍ത്ഥിയാണ് അമ്മയെ കൊലപ്പെടുത്തിയത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് കുട്ടിയുടെ പിതാവ് തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം കവി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. കുട്ടി പഠിക്കുന്ന അതേ സ്‌കൂളിലെ അധ്യാപികയാണ് യുവതി. അധ്യാപികയുമായുള്ള ബന്ധം വീട്ടുകാര്‍ വിലക്കിയിരുന്നു. എന്നാല്‍ അധ്യാപികയുമൊത്ത് ഒളിച്ചോടാന്‍ മകള്‍ പദ്ധതിയിട്ടിരുന്നതായും പിതാവ് വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മകള്‍ അമ്മയെ ആക്രമിച്ചത്. മകളുടെ ആക്രമണത്തില്‍ സ്ത്രീയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ സമയത്ത് അമ്മയും മകളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.

ഇളയ മകള്‍ സ്‌കൂള്‍ വിട്ട് വന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മാതാവിന്റെ ശരീരം കാണുന്നതെന്നും പിതാവ് മൊഴി നല്‍കി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച മരണം സംഭവിച്ചു.

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്ത് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. എന്നാല്‍ ഇക്കാര്യത്തിലെ നിജസ്ഥിതി കൂടുതല്‍ അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയൂവെന്ന് പോലീസ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here