പള്ളിയിൽ വെടിവയ്പ്

അബുജ: കത്തോലിക്കാ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ വടക്കന്‍ ബെനുവില്‍ ആണ് സംഭവം. മരിച്ചവരില്‍ രണ്ട് വൈദികരും ഉള്‍പ്പെടുന്നു.

തോക്കുധാരിയായ അക്രമി വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടയില്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ അഞ്ചിനായിരുന്നു സംഭവം. സെന്റ് ഇഗ്നേഷ്യസ് ഖ്വാസി ദേവാലയത്തിലാണ് ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here