പിതാവും ബന്ധുക്കളും ചേര്‍ന്ന് മകളെ കൊന്നു

ഡല്‍ഹി: ഇരുപതുകാരനെയും കാമുകിയേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. പഞ്ചാബിലെ ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്തെ ടാണ്‍ ടരണ്‍ ജില്ലയിലാണ് ക്രൂരമായ ദുരഭിമാന കൊല നടന്നത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ വീട്ടില്‍നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

യുവാവിന്റെ മൃതദേഹം നഗ്‌നമായ രീതിയിലായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ടാര്‍പോളിനില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. എരുമകള്‍ക്ക് പുല്ല് നല്‍കാനായി പോയ തന്റെ മകന്‍ തിരിച്ചു എത്താതായതോടെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. മകനെ പെണ്‍കുട്ടിയുടെ ബന്ധു വലിച്ചുകൊണ്ട് പോകുന്നത് കണ്ടതായി സഹോദരന്‍ പറഞ്ഞെന്നും അപ്പോഴാണ് മകന് പെണ്‍കുട്ടിയുമായുള്ള ബന്ധം താന്‍ മനസ്സിലാക്കിയതെന്നും പിതാവ് പൊലീസിനോട് പറഞ്ഞു. ജാട്ട് സിഖ് വംശജരാണ് പെണ്‍കുട്ടിയും യുവാവും.

സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികളായ പെണ്‍കുട്ടിയുടെ പിതാവ്, ഇയാളുടെ സഹോദരങ്ങള്‍, ഭാര്യ, മകന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് യുവാവിന്റെ തലയ്ക്ക് അടിക്കുകയും അബോധാവസ്ഥയിലായ ഇയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെയും സമാനമായ രീതിയില്‍ തലയ്ക്കടിച്ചതിന് ശേഷം കീടനാശിനി വായിലൊഴിച്ചാണ് കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here