സൗദി മലയിടുക്കിലെ അത്ഭുതം

അല്‍ ജൗഫ :സൗദിയില്‍ ഒട്ടകത്തിന്റെ 2000 വര്‍ഷം പഴക്കമുള്ള കല്ലില്‍ കൊത്തിയ ശില്‍പ്പം കണ്ടെത്തിയത് ലോകശ്രദ്ധ പിടിച്ച് പറ്റുന്നു. വടക്കന്‍ സൗദിയിലെ അല്‍ ജൗഫിലുള്ള മണലാരണ്യത്തില്‍ ഒറ്റപ്പെട്ട് കിടന്നിരുന്ന ഒരു മല മുകളിലാണ് 2000 വര്‍ഷം പഴക്കമുള്ള ശിലാ ശില്‍പ്പത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ശില്‍പ്പത്തിന്റെ ശിരസ്സിന്റെ ഭാഗം നഷ്ടപ്പെട്ട നിലയിലാണ്. കല്ലില്‍ കൊത്തി വെച്ച അവ്യക്തമായ പല ശില്‍പ്പങ്ങളും ഇവിടെ നിന്നും ഗവേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫ്രഞ്ച്-സൗദി സംയുക്ത റിസര്‍ച്ച് ടീമാണ് അല്‍ ജൗഫയിലെ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്ത് നിന്നും ഈ ദൃശ്യ വിസ്മയങ്ങളെ കണ്ടെത്തിയത്.

ഒറ്റ കാഴ്ചയില്‍ തന്നെ അത്ഭുതം ജനിപ്പിക്കുന്നവയാണ് പല ശില്‍പ്പങ്ങളുടെയും രൂപചാരുത. ഏറെ നാളായി ആരാലും അറിയപ്പെടാതെ ഒറ്റപ്പെട്ട് കിടന്നിരുന്ന ഈ പ്രദേശം അടുത്തിടെയാണ് ഗവേഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയത്. കല്ലില്‍ മനോഹരങ്ങളായ രൂപങ്ങള്‍ കൊത്താന്‍ മിടുക്കാരായ അനുഗൃഹീതരായ ശില്‍പ്പികളാല്‍ സമ്പന്നമായിരുന്നു ഒരു നാള്‍ ഇവിടം എന്നതിന് തെളിവാണ് ഈ കാണുന്ന ശില്‍പ്പങ്ങളെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഫ്രാന്‍സിലെ സെന്‍ട്രല്‍ നാഷണല്‍ ഡി ലാ റിസര്‍ച്ച് വിഭാഗവും സൗദി പൈതൃക വിഭാഗവും ചേര്‍ന്നാണ് ഒറ്റപ്പെട്ട് കിടന്നിരുന്ന ഈ പ്രദേശം 2017 ല്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവിടെ വെച്ച് നടന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ് 2000 വര്‍ഷം പഴക്കമുള്ള ഈ ശില്‍പ്പങ്ങള്‍ കണ്ടെത്തുന്നത്.

ഒരു ജീവിയുടെ കാലുകളും വയറുകളും നിറഞ്ഞ രൂപം ഏറെ ആകര്‍ഷകതയുളവാക്കുന്നതാണ്. ബാക്കി ഭാഗങ്ങള്‍ കാലക്രമേണ നശിച്ച് പോയതാകാമെന്നാണ് കരുതപ്പെടുന്നത്. സൗദിയുടെ ടൂറിസം മേഖലയില്‍ പൊന്‍തൂവാലായി മാറിയിരിക്കുകയാണ് ഈ ഒട്ടക ശില്‍പ്പവും അല്‍ ജൗഫ പ്രദേശവും.

LEAVE A REPLY

Please enter your comment!
Please enter your name here