നുഴഞ്ഞുകയറ്റക്കാര്‍ യുഎഇല്‍ പിടിയില്‍

ദുബായ് :കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ ഒളിച്ചിരുന്ന 22 പേരെ യുഎഇ പൊലീസ് കണ്ടെത്തി. ഷാര്‍ജാ തുറമുഖ വകുപ്പിന്റെ സഹകരണത്തോട് കൂടി കത്തം മില്‍ഹാ ബോര്‍ഡറിലെ അതിര്‍ത്തിയില്‍ നിന്നാണ് ഒരു ട്രക്കില്‍ വെച്ച് കസ്റ്റംസ് ഇവരെ പിടികൂടിയത്.

യുഎഇലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലാവുന്നത്. അറസ്റ്റിലായവരില്‍ 21 ഏഷ്യക്കാരും ഒരു ആഫ്രിക്കന്‍ സ്വദേശിയും ഉള്‍പ്പെടുന്നു. സംഘത്തില്‍ ഒരു വനിതയും ഉണ്ടായിരുന്നു.അധികൃതര്‍ക്ക് ലഭിച്ച് രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്. എക്‌സ റേ സ്‌കാനര്‍ വെച്ച് ട്രക്കിന്റെ മിക്‌സര്‍ ടാങ്കില്‍
നടത്തിയ പരിശോധനയില്‍ 22 പേരെ കണ്ടെത്തുകയായിരുന്നു.

ഇവര്‍ ആയുധങ്ങള്‍ കൈവശം വെച്ചിട്ടുണ്ടാവാമെന്ന് സംശയത്തെ തുടര്‍ന്ന് ധൃതി പിടിക്കാതെയായിരുന്നു കസ്റ്റംസ് ഓപ്പറേഷന്‍ നടത്തിയത്. എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. നുഴഞ്ഞു കയറ്റക്കാര്‍ ഒരോരുത്തരായി പുറത്തിറങ്ങി കസ്റ്റംസിന് കീഴടങ്ങി. 

 

LEAVE A REPLY

Please enter your comment!
Please enter your name here