അബുദാബിയില്‍ വ്യാജ ചികിത്സകര്‍ പിടിയില്‍

അബുദാബി : സൗന്ദര്യവര്‍ധനവിനെന്ന് വിശ്വസിപ്പിച്ച് വ്യാജ കുത്തിവെപ്പ് ചികിത്സ നടത്തിവന്ന മൂന്ന് പേര്‍ അബുബാദിയില്‍ അറസ്റ്റില്‍. ഒരു ആഫ്രിക്കക്കാരനും രണ്ട് ഏഷ്യന്‍ വനിതകളുമാണ് പിടിയിലായത്.

വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വ്യാജ കുത്തിവെപ്പ് ചികിത്സ. ഇവരുടെ ചികിത്സയ്ക്ക് വിധേയയായ സ്വദേശി യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതാണ് വഴിത്തിരിവായത്.

അഴകുള്ള നിതംബത്തിനായാണ് യുവതി കുത്തിവെപ്പെടുത്തത്. എന്നാല്‍ ഇത് അണുബാധയില്‍ കലാശിക്കുകയായിരുന്നു. യുവതി ഇതിനായി 3000 ദിര്‍ഹം നല്‍കുകയും ചെയ്തിരുന്നു.

അണുബാധയെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇവരുടെ പരാതിയില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് വ്യാജ ചികിത്സയുടെ ചുരുളഴിഞ്ഞത്.

മരുന്നുകളുമായാണ് ഇവര്‍ അബുദാബി പൊലീസിന്റെ വലയിലായത്. അല്‍ഐനിലെ വില്ല കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. 6000 ദിര്‍ഹം വരെയാണ് ഇവര്‍ ചികിത്സയ്ക്കായി ഈടാക്കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here