മോഹന്‍ലാലിനെ ഞെട്ടിച്ച് ആരാധകന്‍

കൊച്ചി: മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ആദി വരെ മോഹന്‍ലാല്‍ അഭിനയിച്ച 332 സിനിമകള്‍ മൂന്ന് മിനിറ്റിനുള്ളില്‍ പറഞ്ഞ് താരത്തെ ഞെട്ടിച്ചിരിക്കുകയാണ് ആരാധകനായ റിജേഷ്. ഒറ്റശ്വാസത്തിലാണ് റിജേഷ് റിലീസ് വര്‍ഷമടക്കം സിനിമകളുടെ പേര് പറഞ്ഞത്.

ആള്‍ക്കൂട്ടത്തിനിടയില്‍ കൊണ്ടുപോയി മോഹന്‍ലാല്‍ റിജേഷിനെ ഒന്നുകൂടെ പറയിപ്പിച്ചു. ഒട്ടും സങ്കോചമില്ലാതെ സിനിമകള്‍ നിരതെറ്റാതെ പറയുന്നത് കേട്ട് ആള്‍ക്കൂട്ടവും ഞെട്ടി. മോഹന്‍ലാല്‍ എന്ന മഹാനടനോടുള്ള ആരാധനയാണ് ഓരോ സിനിമകളും മനസോട് ചേര്‍ത്ത് വയ്ക്കാന്‍ പൊന്നാനി പള്ളപ്രം സ്വദേശി റിജേഷിനെ പ്രേരിപ്പിച്ചത്.

ഓരോ സിനിമകളുടെയും സംവിധായകരുടെ പേരും ഗാനരചയിതാക്കളും ഗായകരും വരെ റിജേഷിന് മനഃപാഠമാണ്. മുന്‍പ് രണ്ടു തവണ ലാലിനെ കാണാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവില്‍ മലമ്പുഴ ഡാമിന് സമീപത്തുള്ള താമസ സ്ഥലത്തുവച്ചാണ് ലാലിനെ കണ്ടത്. റിജേഷിന്റെ പ്രകടനം കണ്ട് അമ്പരന്ന മോഹന്‍ലാല്‍ പ്രത്യേകം അഭിനന്ദിച്ച് ആശംസയും നല്‍കിയാണ് തിരിച്ചയച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളും ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്ത് റിജേഷ് നേരത്തേ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here