ബസ്സില്‍ നിന്നും 4 കോടി രൂപ കണ്ടെത്തി

ജയ്പൂര്‍ :സ്വകാര്യ ബസ്സില്‍ നടത്തിയ അപ്രതീക്ഷിത റെയ്ഡില്‍ കണക്കില്‍പ്പെടാത്ത നാല് കോടി രൂപ കണ്ടെത്തി. ഡല്‍ഹിയില്‍ നിന്നും ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന ബസ്സില്‍ നിന്നാണ് 4 കോടി രൂപ കണ്ടെത്തിയത്. പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായാണ് പണം കാണപ്പെട്ടത്.

രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വോഡും ഇന്‍കം ടാക്‌സ് അധികൃതരും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇത്രയും വലിയ അളവില്‍ പണം കണ്ടെത്തിയത്. യാത്രാമധ്യേ ജയ്പൂരില്‍ വെച്ചായിരുന്നു റെയ്ഡ്.

തീവ്രവാദ വിരുദ്ധ സ്‌ക്വോഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പണം കടത്താന്‍ ശ്രമമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

രാജസ്ഥാനിലെ ഭില്‍വാര എന്ന പ്രദേശത്തെ കേന്ദ്രീകരിച്ചാണ് എടിഎസ്സിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here