കൈക്കുഞ്ഞുമായി യുവതി പരീക്ഷാഹാളില്‍

മാധേപുര :പ്രസവിച്ച് നാല് മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് സ്വന്തം കുഞ്ഞിനേയും ഒക്കത്തിരത്തി യുവതി പരീക്ഷ എഴുതാനെത്തി. ബിഹാറിലെ മാധേപുര സ്വദേശിനിയായ ബബിതാ കുമാരിയാണ് തുടര്‍ വിദ്യാഭ്യാസത്തിനായുള്ള തന്റെ പരീക്ഷ എഴുതുവാനായി കൈക്കുഞ്ഞുമായി എത്തി ഏവരേയും അമ്പരിപ്പിച്ചത്.

കുഞ്ഞിനെ ഒക്കത്തിരുത്തി പരീക്ഷ ഹാളിലേക്ക് കടന്ന ബബിതയെ കണ്ട് ഏവരും അന്തം വിട്ടു. തുടര്‍ വിദ്യാഭ്യാസം നേടണമെന്നത് തന്റെ ആഗ്രഹമാണെന്നും അതുകൊണ്ട് തന്നെ ഈ പരീക്ഷ എഴുതാതിരിക്കാനാവില്ലായെന്ന യുവതിയുടെ അഭ്യര്‍ത്ഥന കാരണം പരീക്ഷ നടത്തിപ്പ് അധികൃതരും ടീച്ചര്‍മാരും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.പിന്നീട് ബബിതയുടെ അമ്മയെ കൂടി പരീക്ഷ ഹാളില്‍ ഇരുത്തി അധികൃതര്‍ കുഞ്ഞിനെ അവരുടെ കൈവശം ഏല്‍പ്പിക്കാന്‍ യുവതിയോട് പറഞ്ഞു. എന്നാലും പരീക്ഷ എഴുതുന്നതിനിടയിലും യുവതി ഇടയ്ക്കിടെ ചെന്ന് കുഞ്ഞിനെ പരിപാലിക്കുന്നുണ്ടായിരുന്നു.

ബബിതയുടെ ഭര്‍ത്താവ് പുറത്ത് അക്ഷമനായി കാത്തു നിന്നു. തുടര്‍ന്ന് പഠിക്കണമെന്ന ബബിതയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് പരീക്ഷയ്ക്ക് കൊണ്ടു വന്നതെന്ന് ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

നിരവധി പേരാണ് പരീക്ഷ കഴിഞ്ഞയുടനെ യുവതിയെ അഭിനന്ദിക്കാനായി എത്തിയത്. സ്റ്റേറ്റ് മജിസ്‌ട്രേറ്റ്, സ്‌കൂളില്‍ നേരിട്ടെത്തി യുവതിയെ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here