സെപ്റ്റിക്ടാങ്കില്‍ വീണ് നാലുവയസ്സുകാരന്‍ മരിച്ചു

ശ്രീനിവാസപുരം: സ്‌കൂളിലെ തുറന്ന് കിടന്ന സെപ്റ്റിക് ടാങ്കില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടില്‍ ശ്രീനിവാസപുരത്തെ
പോരുരിലെ മാസി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം.

എല്‍കെജി വിദ്യാര്‍ത്ഥിയായ എം. കീര്‍ത്തിശ്വരനാണ് മരിച്ചത്.
കുട്ടി ശുചിമുറിയിലേക്ക് പോയപ്പോഴാണ് സെപ്റ്റിക് ടാങ്കില്‍ വീണത്. തുറന്നുകിടന്ന സെപ്റ്റിക് ടാങ്കിന്റെ അടുത്തുകൂടെ പോയപ്പോള്‍ പത്ത് അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് കീര്‍ത്തിശ്വരന്‍ കാല്‍തെന്നി വീഴുകയായിരുന്നു.

മരിച്ച കുട്ടിയുള്‍പ്പടെ മൂന്ന് വിദ്യാര്‍ത്ഥികളാണ് ശുചിമുറിയിലേക്ക് പോയത്. സെപ്റ്റിക് ടാങ്ക് അറ്റകുറ്റപ്പണിക്കായി തുറന്നപ്പോഴാണ് വിദ്യാര്‍ത്ഥി വീണതെന്ന് പൊലീസ് അന്വേഷത്തില്‍ കണ്ടെത്തി.

കീര്‍ത്തീശ്വരന്‍ ടാങ്കില്‍ വീണത് കണ്ട മറ്റു കുട്ടികള്‍ വിവരം അധ്യാപകരെ അറിയിക്കുകയും തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി കീര്‍ത്തിശ്വരനെ പുറത്തെടുക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here