നാല്‍പത് വയസുകാരിയെ കരടി കടിച്ചുകീറി

പൗരി: നാല്‍പത് വയസുകാരിയ്ക്ക് കരടിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലാണ് സംഭവം. കന്നുകാലികള്‍ക്ക് കൊടുക്കാന്‍ പുല്ലിന് വേണ്ടി വനത്തിലേക്ക് പോയതായിരുന്നു മായാ ദേവിയെന്ന യുവതി. അവിടെവെച്ചാണ് കരടി ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. കോട്ദ്വാരിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മായാ ദേവിയുടെ കണ്ണ് കരടി കീറിയെടുത്തിട്ടുണ്ട്. വലത് കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റത്.

മുഖത്തിനും പരിക്കേറ്റിട്ടുണ്ട്. കൂടെ മറ്റൊരു യുവതിയും കാട്ടിലേക്ക് പോയിരുന്നു. മായാ ദേവിയുടെ ശബ്ദം കേട്ട് യുവതി എത്തിയപ്പോഴേക്കും കരടി ഓടി രക്ഷപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ലാന്‍സ്ഡൗണ്‍ ദിനേശ് ചന്ദ്ര ആശുപത്രിയില്‍ യുവതിയെ സന്ദര്‍ശിച്ചു. യുവതിക്ക് 15,000 രൂപ ചികിത്സാ സഹായം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here