നുഴഞ്ഞുകയറ്റം ;അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. കുപ്വാരയിലെ കെറന്‍ പ്രവിശ്യയിലാണ് വെടിവെപ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ നിന്നും 94 കിമി അകലെയായാണ് വെടിവെപ്പ് നടന്നത്. ഭീകരരുടെ നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ മേഖലയില്‍ സൈന്യം പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കുപ്‌വാര ജില്ലയില്‍ സന്ദര്‍ശനം നടത്തി രണ്ട് ദിവസം കഴിയുന്നതിന് മുന്‍പാണ് വീണ്ടും ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, കേന്ദ്രസഹമന്ത്രി ജിതേന്ത്ര സിങ് എന്നിവരും രാജ്‌നാഥ് സിങ്ങിനൊപ്പമുണ്ടായിരുന്നു.


റംസാന്‍ മാസത്തില്‍ സൈനിക ഓപ്പറേഷനുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഭീകരാക്രമണം ഇപ്പോഴും തുടരുകയാണ്. നിരവധി ഗ്രനേഡ് ആക്രമണങ്ങളും സൈനികര്‍ക്കും ജനങ്ങള്‍ക്കുമെതിരെ ഇക്കാലയളവില്‍ ഭീകരര്‍ നടത്തിയിരുന്നു. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സാധാരണക്കാരായ ഇസ്ലാം മത വിശ്വാസികള്‍ക്ക് റംസാന്‍ മാസത്തില്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായിരുന്നു സര്‍ക്കാര്‍ സൈനിക നീക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേ സമയം ഭീകരാക്രമണങ്ങള്‍ പ്രതിരോധിക്കുന്ന വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here