വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിക്കത്ത്

വാഷിങ്ടണ്‍ : അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിക്കത്ത്. കുറിപ്പെഴുതി ഓഫീസ് മുറിയുടെ വാതിലിന് അടിയില്‍ വെച്ച വിദ്യാര്‍ത്ഥിനി പൊലീസ് പിടിയിലായി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അറസ്റ്റിലായത്.

ഫ്‌ളോറിഡയിലെ ഡേയ്‌വിയിലെ നോവ മിഡില്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളില്‍ തോക്ക് കൊണ്ടുവന്ന് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വെടിവെച്ച് കൊല്ലുമെന്നായിരുന്നു കുറിപ്പ്.

ഫെബ്രുവരി 16,18 തിയ്യതികളില്‍ തോക്ക് കൊണ്ടുവരുമെന്നാണ് പരാമര്‍ശിച്ചത്. തയ്യാറായി ഇരുന്നോളൂ എന്ന് മുന്നറിയിപ്പുമുണ്ട്. അധ്യാപകരെയും വിദ്യര്‍ത്ഥികളെയും കത്തില്‍ അസഭ്യം പറയുന്നുമുണ്ട്.

കടലാസിലെഴുതിയ കുറിപ്പ് വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയുടെ വാതിലിന് അടിയില്‍ വെച്ച നിലയിലായിരുന്നു. പതിനൊന്നുകാരി ഈ കത്ത് കൊണ്ടുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞു.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. മറ്റൊരു പെണ്‍കുട്ടി ആവശ്യപ്പെട്ട പ്രകാരമാണ് കത്ത് പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുന്‍പില്‍ നിക്ഷേപിച്ചതെന്ന് കുട്ടി വെളിപ്പെടുത്തി.

ഇങ്ങനെ ചെയ്തില്ലെങ്കില്‍ സുഹൃത്തിനെക്കൊണ്ട് തല്ലിക്കുമെന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നതായും കുട്ടി വെളിപ്പെടുത്തി. പിടിയിലായ കുട്ടിയിപ്പോള്‍ പ്രോവാര്‍ഡ് അസസ്‌മെന്റ് സെന്ററിലാണ്.

ഇങ്ങനെ ചെയ്തില്ലെങ്കില്‍ സുഹൃത്തിനെക്കൊണ്ട് തല്ലിക്കുമെന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നതായും കുട്ടി വെളിപ്പെടുത്തി. പിടിയിലായ കുട്ടിയിപ്പോള്‍ പ്രോവാര്‍ഡ് അസസ്‌മെന്റ് സെന്ററിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here