ത​ടാ​ക​ത്തി​ൽ ഏഴ്‌ പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

കടപ്പ: ഏഴ് മൃതദേഹങ്ങള്‍ ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ വോണ്ടിമിറ്റ തടാകത്തില്‍ കണ്ടെത്തി. രണ്ട് ദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവര്‍ ആരാണെന്നോ എന്തിനാണ് അവര്‍ ഇവിടെ എത്തിയതെന്നോ സംബന്ധിച്ച് വിവരമൊന്നുമില്ല.

പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കണ്ടെത്തിയ ശരീരങ്ങള്‍ക്ക് പുറത്ത് പരിക്കൊന്നുമില്ലെന്ന് പൊലീസ് മേധാവി നാഗി റെഡ്ഡി പറഞ്ഞു. അതേസമയം ചന്ദനക്കടത്തുകാര്‍ കൊണ്ടിട്ട മൃതദേഹങ്ങളായിരിക്കുമിതെന്നും പൊലീസ് സംശയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here