യുവാവിനെ ഏഴംഗ സംഘം ക്രൂരമായി കൊലപ്പെടുത്തി

ന്യുഡല്‍ഹി: കാളി ദേവിയുടെ ഭക്തനായ യുവാവിനെ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘം കുത്തിക്കൊലപ്പെടുത്തി. ഒരു അനാഥാലയത്തിലെ അന്തേവാസിയായ കാലു എന്ന കലുവ ആണ് കൊല്ലപ്പെട്ടത്. നെഞ്ചിലും മുഖത്തും തലയിലും നിരവധി കുത്തേറ്റ നിലയിലാണ് കാലുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് നവീന്‍ (20), അമാന്‍ കുമാര്‍ സിംഗ് (20), മോഹിത് കുമാര്‍ (25), സജല്‍ കുമാര്‍ മഹേശ്വരി (19), പ്രായപൂര്‍ത്തിയാകാത്ത മറ്റ് മൂന്നു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാളി ദേവിയുടെ ഭക്തനായ ഇയാള്‍ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും കറുത്ത വേഷവും ചുവന്ന ദുപ്പട്ടയും ധരിച്ച് ആഭരണങ്ങളും അണിഞ്ഞ് തെരുവില്‍ നൃത്തം ചെയ്യുക പതിവായിരുന്നു.

സംഭവം നടന്ന രാത്രിയും കാളി വേഷത്തില്‍ സ്വയം ദേവിയായി സങ്കല്പിച്ച് ഇയാള്‍ നൃത്തം ചെയ്തിരുന്നു. നൃത്തം കഴിഞ്ഞ ശേഷം കുറ്റക്കാടിന് സമീപത്തുകൂടി നടന്നുപോയ കാലുവിനെ അവിടെയിരുന്ന് മദ്യപിക്കുകയായിരുന്ന അക്രമി സംഘം പിടിച്ചുനിര്‍ത്തി പരിഹസിച്ചു. തര്‍ക്കത്തിനിടെ, കാട്ടിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി മര്‍ദ്ദിച്ചു. തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമി സംഘം പിന്നീട് ബൈക്കുകളിലായി രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here