കടയില്‍ പോയി മടങ്ങുകയായിരുന്ന ഏഴ് വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

ഷിംല: ഏഴ് വയസ്സുകാരനെ തെരുവു നായ്ക്കള്‍ കടിച്ചുകൊന്നു. ഹിമാചല്‍ പ്രദേശിലെ സര്‍മാവുര്‍ ജില്ലയിലാണ് സംഭവം. കടയില്‍ പോയി മടങ്ങുകയായിരുന്ന വിക്കിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശില്‍നിന്നു ഹിമാചലിലേക്ക് കുടിയേറിയ തൊഴിലാളിയുടെ മകനാണ് വിക്കി.തെരുവു നായ്ക്കളുടെ കൂട്ടയാക്രമണത്തില്‍ വിക്കിയുടെ തലയിലും കഴുത്തിലും ഉദരത്തിലുമെല്ലാം പരുക്കേറ്റു. കരച്ചില്‍ കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ നായ്ക്കളെ ഓടിച്ച് വിക്കിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.അടിയന്തര ധനസഹായമെന്ന നിലയില്‍ കുട്ടിയുടെ കുടുംബത്തിന് 20,000 രൂപ അനുവദിച്ചതായി പവോന്‍ഡ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എച്ച്.എസ്. റാണ അറിയിച്ചു. അതേസമയം, പ്രദേശത്തെ തെരുവുനായ ശല്യത്തെക്കുറിച്ച് മുന്‍പുതന്നെ അധികാരികളെ അറിയിച്ചതാണെങ്കിലും അവര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here