70കാരന്‍ വില്ലേജ് ഓഫീസിന് തീയിട്ടു

കൊച്ചി: എറണാകുളം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിന് തീയിട്ടു. ഇന്നു രാവിലെ ആയിരുന്നു സംഭവം. ഓഫീസിലെത്തിയ എഴുപതുകാരനാണ് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. റീസര്‍വേക്കായി മാസങ്ങളോളം കയറിയിറങ്ങിയ ആളാണ് മനംമടുത്ത് ഈ അതിക്രമത്തിന് മുതിര്‍ന്നത്.

സംഭവത്തില്‍ വില്ലേജ് ഓഫീസിലെ ഫയലുകള്‍ ഏറെക്കുറെ കത്തിനശിച്ചുവെങ്കിലും ആളപായമില്ല. ആമ്പല്ലൂര്‍ സ്വദേശി തന്നെയാണ് ഇയാള്‍. തീയിട്ട ശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഇയാളെ പൊലീസ് പിടികൂടി. ചക്കാലക്കല്‍ രവി (70)നെ മുളന്തുരുത്തിയെ ആണ് അറസ്റ്റ് ചെയ്തത്. രാവിലെ വില്ലേജ് ഓഫീസറുടെ മുറിയില്‍ എത്തിയ ഇദ്ദേഹം തന്റെ ആവശ്യം ആവര്‍ത്തിച്ചു.

എന്നാല്‍ വില്ലേജ് ഓഫീസര്‍ നിഷേധിച്ചതോടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഓഫീസില്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് തിരുവനന്തപുരം വെള്ളറടയിലെ വില്ലേജ് ഓഫീസിന് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. ആനപ്പാറയ്ക്കടുത്ത് കോവില്ലൂരിലെ പിതൃഭൂമി വിറ്റ് കടബാദ്ധ്യത തീര്‍ക്കാന്‍ വില്ലേജ് ഓഫീസ് കയറിയിറങ്ങിയ ഗൃഹനാഥന്‍ മനംമടുത്ത് വില്ലേജ് ഓഫീസ് ആക്രമിച്ചത് കേരളത്തില്‍ ചര്‍ച്ചാവിഷയമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here