ഇരട്ടത്തലയുള്ള കാറിന്റെ പ്രത്യേകതകളറിയാം

ഇന്‍ഡൊനേഷ്യ : രണ്ട് ഭാഗത്തും സ്റ്റിയറിങ്ങുള്ള കാര്‍ എന്നത് ഇന്‍ഡൊനേഷ്യന്‍ സ്വദേശിയും മെക്കാനിക്കുമായ റോണി ഗുണവാന്റെ സ്വപ്‌നമായിരുന്നു. ഒടുവില്‍ തന്റെ 71 ാം വയസ്സില്‍ അദ്ദേഹം ആ ലക്ഷ്യം സാക്ഷാത്കരിച്ചു.

ബന്ദൂങ് സ്വദേശിയാണ് റോണി. രണ്ട് ഓറഞ്ച് ടൊയോട്ട വിയോസ് കാറുകള്‍ കൂട്ടിച്ചേര്‍ത്താണ് ഇദ്ദേഹം ഈ കണ്ടുപിടുത്തം നടത്തിയത്. ഇരട്ടത്തലയന്‍ കാര്‍ ഒരുക്കാന്‍ 3 മാസമെടുത്തു.

നിരവധി സാങ്കേതിക വിദഗ്ധരും വെല്‍ഡര്‍മാരും പെയിന്റര്‍മാരും ഈ കാറൊരുക്കുന്നതിന്റെ അണിയറില്‍ പ്രവര്‍ത്തിച്ചെന്ന് റോണി വ്യക്തമാക്കി. കാറിന് രണ്ട് സ്റ്റിയറിങ് വീലുകള്‍ക്ക് പുറമെ രണ്ട് എഞ്ചിനുകളുമുണ്ട്.

രണ്ട് വശങ്ങളിലേക്കും കാര്‍ നിയന്ത്രിക്കാനാകും. എന്നാല്‍ കാറിനെതിരെ റോഡ് സുരക്ഷാ അതോറിറ്റി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. കാര്‍ നിരത്തിലിറക്കിയാല്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിക്കപ്പെടുമെന്നാണ് അധികൃതരുടെ വാദം.

ജാവ പ്രവിശ്യയിലെ ബന്ദൂങ്ങിലാണ് അദ്ദേഹം തന്റെ അത്യപൂര്‍വ ഡിസൈനിലുള്ള കാര്‍ അവതരിപ്പിച്ചത്.

എന്നാല്‍ പരീക്ഷണ ഓട്ടത്തിനല്ലാതെ കാര്‍ റോഡിലിറക്കാന്‍ ഇദ്ദേഹത്തിന് അനുമതി ലഭിച്ചിട്ടില്ലെന്ന് ഇന്‍ഡൊനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here