വെറും 8 മാസമായ കുഞ്ഞിനെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഐസിയുവിലാണ്. കൂലിപ്പണിക്കാരായ അമ്മയും അച്ഛനും ജോലിക്കായി പുറത്ത് പോയ സമയത്താണ് 28കാരനായ യുവാവ് കുട്ടിയെ പീഡിപ്പിച്ചത്. ഡല്‍ഹി സുഭാഷ് നഗറില്‍ താമസിക്കുന്ന ദമ്പതികള്‍ കുട്ടിയെ ബന്ധുവായ സ്ത്രീയെ ഏല്‍പിച്ചു പോയതായിരുന്നു. എന്നാല്‍ യുവാവ് കുട്ടിയെ കളിപ്പിക്കുന്നത് കാരണം കുറച്ചു സമയം സ്ഥലത്ത് നിന്ന് മാറിയതായിരുന്നു സ്ത്രീ. ഈ സമയത്താണ് ഇയാളുടെ ക്രൂരത. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ കുട്ടിയെയാണ് അമ്മ കാണുന്നത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം നടന്നുവെന്ന് തെളിഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അക്രമത്തിനിരയായ കുട്ടിയുടെ അടുത്ത ബന്ധുവാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. കുട്ടി താമസിക്കുന്ന അതേ കെട്ടിടത്തിലാണ് ഈ ബന്ധുവും താമസിക്കുന്നത്. യുവാവിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും കൂടിയാണ് ഇയാള്‍.

LEAVE A REPLY

Please enter your comment!
Please enter your name here