ഈ കൊച്ചനിയത്തി സമൂഹ മാധ്യമങ്ങളിലെ താരം

ഗ്വാങാന്‍ :മൂത്ത സഹോദരനേയും ചുമലിലേറ്റി എല്ലാ ദിവസവും സ്‌കൂളിലേക്ക് പോവുന്ന കൊച്ചനിയത്തിയുടെ ജീവിതകഥ സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമാകുന്നു. ചൈനയിലെ ഗ്വാങാന്‍ പ്രവിശ്യയില്‍ നിന്നുള്ള ഒമ്പത് വയസ്സുകാരി ജു ഡിങ്ഷ്വാങാണ് തന്റെ സഹോദരനോടുള്ള അതിരറ്റ സ്‌നേഹ കാരണം വാര്‍ത്തകളില്‍ നിറയുന്നത്.

12 വയസ്സുള്ള ചേട്ടന് ജന്മനായുള്ള വൈകല്യങ്ങളെ തുടര്‍ന്ന് കാലിന് ചലന ശേഷിയില്ല. ഇതു കാരണം കുട്ടിയെ സ്‌കൂളില്‍ അയക്കേണ്ട എന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാല്‍ ജൂ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതോടെ ചേട്ടനേയും താന്‍ കൊണ്ടുപോയിക്കൊള്ളാമെന്ന് പറഞ്ഞ് മാതാപിതാക്കളോട് വാശി പിടച്ചു. ജൂവിന്റെ വാശിക്ക് മുന്നില്‍ ഒടുവില്‍ മാതാപിതാക്കള്‍ക്ക് ഇക്കാര്യം സമ്മതിച്ച് കൊടുക്കേണ്ടി വന്നു.അന്ന് തൊട്ട് ഇന്നുവരെ സ്വന്തം ചേട്ടനേയും തോളിലേറ്റി ജൂ സ്‌കൂളിലേക്ക് ഇറങ്ങും. ഇത് മാത്രമല്ല സ്‌കൂളില്‍ പോകുവാനായി ചേട്ടന് വസ്ത്രങ്ങള്‍ അണിയിച്ച് കൊടുക്കുന്നതും മുടി ചീകി കൊടുക്കുന്നതും ക്ലാസില്‍ എഴുതാന്‍ സഹായിക്കുന്നതുമെല്ലാം ഈ കൊച്ചനിയത്തിയാണ്.

കൂട്ടിയുടെ സഹോദരനോടുള്ള സ്‌നേഹം മനസ്സിലാക്കിയ അധ്യാപകര്‍ സ്‌കൂളിനടുത്തുള്ള ഹോസ്റ്റലില്‍ ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പാട് ചെയ്തു. ഇപ്പോള്‍ സ്‌കൂളില്‍ നിന്നും 500 മീറ്റര്‍ ഉള്ളിലുള്ള ഹോസ്റ്റലിലാണ് ചേട്ടന്റെയും അനിയത്തിയുടെയും താമസം.

എന്നാല്‍ 500 മീറ്ററെ ഉള്ളുവെന്ന് കരുതി ഈ സ്‌നേഹത്തെ നിസ്സാരവല്‍ക്കരിക്കരുത്. വലിയ ചവിട്ടു പടികളും തിരക്കിട്ട റോഡുകളും മുറിച്ച് കടന്ന് വേണം ചേട്ടനേയും കൂട്ടി ജൂവിന് ഇപ്പോഴും സ്‌കൂളിലേക്കെത്തുവാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here