9 വയസുകാരിയെ പീഡിപ്പിച്ച 60കാരന്‍ പിടിയില്‍

പത്തനംതിട്ട: ഒമ്പത് വയസുകാരിയെ കാറില്‍വച്ച് പീഡിപ്പിച്ച സംഭവത്തില്‍ അറുപതുകാരന്‍ പിടിയില്‍. പോക്‌സോ നിയമപ്രകാരം എടുത്ത കേസിലാണ് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി രാജനെ അറസ്റ്റ് ചെയ്തത്.

ജനുവരി 17ന് പമ്പയ്ക്കും വടശേരിക്കരയ്ക്കും ഇടയ്ക്കുള്ള സ്ഥലത്താണ് അതിക്രമം നടന്നത്. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. പ്രതി രാജനും സംഘത്തിനുമൊപ്പം തീര്‍ഥാടനത്തിന് വന്ന കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ഡ്രൈവര്‍ ഒഴികെ മറ്റെല്ലാവരും ഉറങ്ങിയപ്പോള്‍ വാഹനത്തിനുള്ളില്‍ വച്ചായിരുന്നു പീഡനം.

പിന്നീട് വീട്ടിലെത്തിയ കുട്ടി സംഭവങ്ങള്‍ പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ക്ക് പീഡനം നടന്നതായി മനസിലായത്. തുടര്‍ന്ന് പ്രതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. പമ്പ പൊലീസ് നാലാഞ്ചിറയില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. 60കാരനായ പ്രതി രാജന്‍ ബിഎസ്എന്നലിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here