സ്വന്തം വളര്‍ത്തുനായയെ പെണ്‍കുട്ടി വെടിവച്ചു കൊന്നു: കാരണം കേട്ട് പൊലീസ് ഞെട്ടി

ഫ്‌ളോറിഡ: മനുഷ്യനേക്കാള്‍ സ്‌നേഹമുള്ളവയാണ് വളര്‍ത്തു നായകളെന്നാണ് ചിലര്‍ വിശേഷിപ്പിക്കാറ്‌.  എന്നാല്‍ നായ അനുസരണക്കേടുകള്‍ കാണിച്ചാല്‍ യജമാനനത് സഹിക്കില്ല. ഇത്തരത്തില്‍ താന്‍ സ്‌നേഹപൂര്‍വം വളര്‍ത്തിയ നായയെ അനുസരണക്കേട് കാട്ടിയതിന്റെ പേരില്‍ വെടിവെച്ച് കൊന്നിരിക്കുകയാണ് ഫ്‌ളോറിഡയിലെ ഇരുപത്തിയേഴുകാരി. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പിറ്റ് ബുള്‍ നായയെ അമന്ദ കേ എന്ന യുവതിയാണ് കൊലപ്പെടുത്തിയത്. 9 മാസം പ്രായമുള്ള പിറ്റ് ബുളാണ് കൊല്ലപ്പെട്ടത്. വീടിനുള്ളിലെ വസ്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തിയെന്നും അനുസരണക്കേട് കാണിച്ചെന്നുമാണ് യുവതിയുടെ പരാതി. നായയെ വീടിന് പുറത്തിറക്കി നിര്‍ത്തി അടിക്കുകയും ശേഷം മൂന്ന് വട്ടം ഇവര്‍ നായക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂര പീഡനം, അനുവാദമില്ലാതെ പൊതുസ്ഥലത്ത് തോക്ക് ഉപയോഗിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അമന്ദയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here