വിവാദങ്ങളില്‍ നിറഞ്ഞ ഈ പേരാണ് 2017 ലെ ഹിന്ദി വാക്കായി ഒക്‌സ്‌ഫോഡ് ഡിക്ഷ്‌നറീസ് തെരഞ്ഞെടുത്തത്

ജയ്പൂര്‍ : 2017 ലെ ഹിന്ദി വാക്കായി ‘ആധാറിനെ’ ഒക്‌സ്‌ഫോഡ് ഡിക്ഷ്‌നറീസ് തെരഞ്ഞെടുത്തു. ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് രാജ്യത്തുയര്‍ന്ന വിവാദങ്ങളാണ് ഈ വാക്കിനെ വിഖ്യാതമാക്കിയത്. ജയ്പൂരില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ആയിരുന്നു തെരഞ്ഞെടുപ്പ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രയോഗങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച മിത്രോം നോട്ട് അസാധുവാക്കലിലൂടെ പ്രശസ്തമായ നോട്ട്ബന്ദി, ഗോരക്ഷാ വാദികള്‍ ഉയര്‍ത്തിയ ഗോ രക്ഷക് എന്നീ വാക്കുകളും അവസാന റൗണ്ടിലെത്തി.എന്നാല്‍ രാജ്യത്ത് എല്ലായിടത്തും ഒരു പോലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ആധാര്‍ ആയതിനാല്‍ ഈ വാക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.  ഇതാദ്യമായാണ് ഒക്‌സ്‌ഫോഡ് ഡിക്ഷ്‌നറീസ് വര്‍ഷത്തിലെ ഹിന്ദി വാക്ക് തെരഞ്ഞെടുക്കുന്നത്.പ്രസ്തുത വാക്ക് നേരത്തേയുണ്ടെങ്കിലും തിരിച്ചറിയല്‍ രേഖയായി ഇത് വരികയും അത് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെയ്ക്കുകയും ചെയ്തതോടെയാണ് 2017 ലെ വാക്കായി അതിനെ വിലയിരുത്തിയത്.

ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ചിത്രങ്ങളിലൂടെ …

 

LEAVE A REPLY

Please enter your comment!
Please enter your name here