ആടിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നതിനിടയില്‍ വിനായകന് അപകടം പറ്റിയെന്ന് വിജയ്ബാബു- വീഡിയോ പുറത്തുവിട്ടു

കൊച്ചി: ആട് എന്ന സിനിമയുടെ ഒന്നാം ഭാഗം പരാജയപ്പെട്ടുവെങ്കിലും രണ്ടാം ഭാഗം തിയേറ്ററില്‍ സൂപ്പര്‍ഹിറ്റാണ്. ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് വിനായകന്‍ അവതരിപ്പിക്കുന്ന ഡ്യൂഡ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിനായകന് ഒരു അപകടം സംഭവിച്ചിരുന്നു. നിര്‍മ്മാതാവ് വിജയ് ബാബു ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രീകരണത്തിനിടെ വിനായകനുണ്ടായ അപകടം ഒരിക്കലും മറക്കാനാകാത്തതാണെന്ന് വിജയ് ബാബു പറഞ്ഞു. വിനായകന്‍ പിന്നിലേക്ക് ജീപ്പില്‍ നിന്ന് ബോംബ് എറിയുന്ന രംഗമായിരുന്നു ഷൂട്ട് ചെയ്യുന്നത്. ബോംബ് എറിഞ്ഞു. എന്നാല്‍ സ്‌ഫോടനത്തിന്റെ ആഘാതം പ്രതീക്ഷിച്ചതിനേക്കാള്‍ വലുതായിരുന്നു. വളരെ ദൂരെ നിന്നവര്‍ക്ക് പോലും ആഘാതം ഏറ്റു. വിനായകന്റെ തലയിലെല്ലാം ചൂട് ഏറ്റു. പെട്ടെന്ന് സെറ്റിലെ എല്ലാവരും ചേര്‍ന്ന് വെള്ളമെടുത്ത് അദ്ദേഹത്തിന്റെ തലയിലൊഴിച്ചു. നിര്‍മ്മാതാവ് എന്ന നിലയില്‍ ആരും ആഗ്രഹിക്കാത്ത ഒന്നാണ് സെറ്റില്‍ ആര്‍ക്കെങ്കിലും അപകടം പറ്റുക എന്നത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് വിനായകന് അപകടമുണ്ടായതെന്നും വിജയ് ബാബു പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആട് 2 ല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ചിരിച്ച രംഗം ഒരുപക്ഷേ ഇതാകും എന്നാല്‍ ഈ രംഗം ഷൂട്ട്‌ ചെയ്തത് എത്ര അപകട സാധ്യതയോടെ ആണെന്ന് അറിയോ ?? .!!! വീഡിയോ കാണാംWatch Now : https://youtu.be/0GVoSCTiR64

Film Faktoryさんの投稿 2018年1月2日(火)

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here