എണ്ണയിതര രംഗങ്ങളില്‍ വന്‍ വളര്‍ച്ച

അബുദാബി : എണ്ണയിതര രംഗങ്ങളില്‍ സമ്പദ് വ്യവസ്ഥയില്‍ വന്‍ കുതിപ്പുമായി അബുദാബി. 2018 ജനുവരിയിലെ കണക്കുകള്‍ പ്രകാരം 12.4 ബില്യണ്‍ ദിര്‍ഹത്തിന്റെ വരുമാനമാണ് എണ്ണമേഖലയില്‍ നിന്നൊഴികെ അബുദാബി നേടിയെടുത്തത്.

നിര്‍മ്മാണ, വ്യാവസായിക ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെയാണ് ഇത്രയേറെ വിദേശനാണ്യം നേടിയെടുക്കാന്‍ സാധിച്ചത്. അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററാണ് കണക്കുകള്‍ പുറത്തുവിട്ടത്.

അബുദാബിക്ക് 300 ദശലക്ഷം ദിര്‍ഹത്തിന്റെ വാണിജ്യ പങ്കാളിത്തം സൗദിയുമായുണ്ട്. ചൈനയുമായി 286 ദശലക്ഷം ദിര്‍ഹത്തിന്റെ കച്ചവടവും അബുദാബിക്കുണ്ട്. മോട്ടോര്‍വാഹന-ഗതാഗത മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ അബുദാബിയുടെ പ്രധാന കയറ്റുമതി വിഭവമാണ്.

കുവൈറ്റ്, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും അബുദാബിക്ക് കയറ്റുമതി ബന്ധമുള്ളത്. അതേസമയം ടൂറിസം രംഗത്തും അബുദാബി ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

കടല്‍ക്കാഴ്ചാ മ്യൂസിയം, വാര്‍ണര്‍ ബ്രോസ് തീം പാര്‍ക്ക്, ലൂവ്ര് അബുദാബി മ്യൂസിയം എന്നിവ ശ്രദ്ധേയമായ വിനോദ കേന്ദ്രങ്ങളാണ്. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള സഞ്ചാരികള്‍ ഇവിടങ്ങളിലേക്കെത്തുന്നുണ്ട്.

കള്‍ച്ചറല്‍ ടൂറിസത്തിന് പ്രാധാന്യം നല്‍കുകയാണ് അബുദാബി. കൂടാതെ എണ്ണയിതര മേഖലകളില്‍ നിന്ന് വരുമാന വര്‍ദ്ധനവിനുള്ള കൂടുതല്‍ പദ്ധതികള്‍ അബുദാബി യാഥാര്‍ത്ഥ്യമാക്കിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here