രത്‌നഗിരിയില്‍ നിക്ഷേപത്തിന് യുഎഇയും

മുംബൈ : ഇന്ത്യന്‍ ഇന്ധനമേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി അബുദാബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്‍. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ എണ്ണശുദ്ധീകരണ കേന്ദ്രത്തിലാണ് അഡ്‌നോക് നിക്ഷേപത്തിന് ഒരുങ്ങുന്നത്.

നേരത്തേ സൗദിയിലെ എണ്ണഭീമനായ സൗദി അരാംകോയും ഇവിടെ വന്‍ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. രണ്ടും കൂടിയാകുമ്പോള്‍ 44000 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് സാക്ഷാത്കരിക്കപ്പെടുക.

കൂടാതെ കര്‍ണാടകയിലെ റിഫൈനറിയില്‍ 5.86 ദശലക്ഷം ബാരല്‍ എണ്ണ അഡ്‌നോക് സംഭരിക്കും. രത്‌നഗിരിയില്‍ ബൃഹത്തായ എണ്ണശുദ്ധീകരണ ശാല സ്ഥാപിക്കുകയാണ് സൗദി അരാംകോയുടെ ലക്ഷ്യം.

സമാന രീതിയിലുള്ള പദ്ധതിയാണ് അഡ്‌നോക്കും ഉദ്ദേശിക്കുന്നത്. അബുദാബി റുവൈസിലെ തങ്ങളുടെ എണ്ണശുദ്ധീകരണശാല വിപുലീകരിക്കാന്‍ അഡ്‌നോക് പദ്ധതിയിട്ടിട്ടുണ്ട്.

4500 കോടി ഡോളറാണ് ഇതിനായി ചെലവഴിക്കുന്നത്. ഇതിന്റെ ഭാഗമാണ് ഇന്ത്യയിലും നിക്ഷേപം നടത്തുന്നത്. 2025 ആകുമ്പോഴേക്കും റുവൈസ് കേന്ദ്രത്തില്‍ നിന്നുള്ള എണ്ണ ഉത്പാദനം 65 ശതമാനം വര്‍ധിപ്പിക്കാനാണ് അഡ്‌നോക്കിന്റെ ലക്ഷ്യം.

അതായത് സംഭരണശേഷി ആറുലക്ഷം ബാരല്‍ വര്‍ധിപ്പിക്കും. ഏഷ്യന്‍ മേഖലയിലെ എണ്ണയാവശ്യത്തിന്റെ വര്‍ധന കണക്കിലെടുത്താണ് നീക്കങ്ങള്‍. ബ്രിട്ടീഷ് പെട്രോളിയവുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here