പ്രവാസി മലയാളിക്ക് ലഭിച്ചത് കോടികള്‍

കുവൈത്ത് :വീണ്ടും ഒരു മലയാളിയെ കൂടി അബുദാബിയില്‍ ഭാഗ്യ ദേവത കടാക്ഷിച്ചു. അബുദാബി ലക്കി ഡ്രോയില്‍ ഏഴ് മില്ല്യണ്‍ ദര്‍ഹം(12 കോടി രൂപ) മാണ് മലയാളിയായ അനില്‍ വര്‍ഗ്ഗീസ് തേവരയെ തേടിയെത്തിയത്. സൂപ്പര്‍ സെവന്‍ സീരീസ് 191 നറുക്കെടുപ്പിലാണ് അനില്‍ വര്‍ഗ്ഗീസിനെ ഈ വമ്പന്‍ ഭാഗ്യം തേടിയെത്തിയത്. തിരുവല്ല നിരണം സ്വദേശിയാണ്.

കുവൈത്തിലെ ഖറാഫി നാഷണല്‍ കമ്പനി ഉദ്യോഗസ്ഥനായ അനില്‍ അടുത്ത് തന്നെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ച് വരാനുള്ള ഒരുക്കങ്ങളിലായിരുന്നു. ഇതിനിടയിലാണ് നറുക്കെടുപ്പിലൂടെ ഭാഗ്യം ഇദ്ദേഹത്തെ തേടിയെത്തിയത്. ഏപ്രീല്‍ നാലിന് ഓണ്‍ലൈന്‍ വഴിയായിരുന്നു ഇദ്ദേഹം ടിക്കറ്റ് എടുത്തത്. കുവൈത്തിലെ ബ്രദൂര്‍ ട്രാവല്‍സില്‍ ജോലി ചെയ്യുന്ന രേണുവാണ് ഭാര്യ.

ഇത് രണ്ടാം തവണയാണ് അനില്‍ വര്‍ഗ്ഗീസ് ഈ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. സമ്മാനമായി ലഭിച്ച പണം എന്തു ചെയ്യണമെന്നത് സംബന്ധിച്ച് പിന്നീട് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അനില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here