ട്രാക്ടര്‍ ട്രോളി ജീപ്പിലേക്ക് ഇടിച്ച് കയറി 12 മരണം

ഭോപ്പാല്‍: ട്രാക്ടര്‍ ട്രോളി ജീപ്പിലേക്ക് ഇടിച്ച് കയറി 12 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശില്‍ മൊറീനയില്‍ പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍ പെട്ടത്. ഘുര്‍ഗാനിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിക്കാണ് അപകടമുണ്ടയത്. അനധികൃതമായി മണല്‍ കടത്തിക്കൊണ്ടു വന്നതായിരുന്നു ട്രാക്ടര്‍ ട്രോളി. സംഭവശേഷം ട്രാക്ടറിന്റെ ഡ്രൈവര്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here