വിജയന്‍ പെരിങ്ങോട് അന്തരിച്ചു

കൊച്ചി: നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് സ്വവസതിയില്‍ വെച്ചായിരുന്നു മരണം. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയി സിനിമയിലെത്തിയ വിജയന്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ 40ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1983ല്‍ പിഎന്‍ മേനോന്റെ അസ്ത്രം എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുംനാഥന്‍, സെല്ലുലോയ്ഡ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വിജയന്‍. രഞ്ജന്‍ പ്രമോദിന്റെ രക്ഷാധികാരി ബൈജുവാണ് അവസാനം അഭിനയിച്ച ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here