അബുദാബി പള്ളി സന്ദര്‍ശിച്ച് നടി ജാക്വിലിന്‍

അബുദാബി :പ്രശസ്ത ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അബുദാബിയിലെ ഒരു പള്ളിയില്‍ സന്ദര്‍ശനം നടത്തി. താരം അഭിനയിക്കുന്ന പുതിയ ചിത്രമായ റെയ്‌സ് 3 യുടെ ഷൂട്ടിംഗിനിയി അബുദാബിയിലെത്തിയപ്പോഴാണ് താരം പള്ളിയില്‍ സന്ദര്‍ശനം നടത്തിയത്.

അബുദാബിയിലെ ഗ്രാന്റ് ഷെയ്ക്ക് സയ്യീദ് ഗ്രാന്റ് പള്ളിയിലാണ് താരം സന്ദര്‍ശനം നടത്തിയത്. ജാക്വിലിന്‍ തന്നെയാണ് പള്ളി സന്ദര്‍ശന വേളയിലെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമത്തിലെ തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

പുതിയ ചിത്രമായി റേസ് 3 യില്‍ സല്‍മാന്‍ ഖാന്റെ നായികയയാണ് താരം അഭിനയിക്കുന്നത്. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സല്‍മാന്‍ ഖാനാണ്. ബാങ്കോക്ക്, അബുദാബി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലെക്കേഷന്‍. ആക്ഷന്‍ പ്രാധാന്യം കൊടുത്തിട്ടുള്ള ചിത്രത്തില്‍ ഏതാനും സംഘട്ടന രംഗങ്ങളിലും ജാക്വിലിന്‍ അഭിനയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here