ശ്രീദേവി ഇനി ഓര്‍മ്മ

മുംബൈ :പ്രശസ്ത ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു. 54 വയസ്സായിരുന്നു. കാര്‍ഡിയാക് അറസ്റ്റ് ആയിരുന്നു മരണ കാരണം. ദുബായില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു ശ്രീദേവിയുടെ മരണം സംഭവിച്ചത്.

ദുബായില്‍ കുടുംബത്തോടൊപ്പം ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ കുഷി കപൂറും ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നു.1963 ല്‍ തമിഴ്‌നാടിലെ ശിവകാശിയിലായിരുന്നു ശ്രീദേവിയുടെ ജനനം. 1978 ല്‍ ‘സോല്‍വാ സാവന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം. തുടര്‍ന്നിങ്ങോട്ട് നാല് പതിറ്റാണ്ടോളം ബോളിവുഡ് അടക്കിവാണ താരറാണിയായിരുന്നു ശ്രീദേവി.

‘മിസ്റ്റര്‍ ഇന്ത്യ’, ‘നാഗിന’, ‘സാദ്മ’, ‘ചാല്‍ബാസ്’, ‘ചാന്ദിനി’, ‘ലമ്‌ഹേ’, ‘ഗുമ്രാഹ്’ എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയ പ്രകടനങ്ങള്‍ ശ്രീദേവിക്ക് ആരാധകരുടെ മനസ്സില്‍ തന്റെതായ ഒരു ഇടം നല്‍കി. 2017 ല്‍ പുറത്തിറങ്ങിയ മോമ് ആണ് അവസാന ചിത്രം.

ശ്രീദേവിയുടെ മൃതദേഹം ഞായറാഴ്ച തന്നെ മുംബൈയില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹിന്ദിക്ക് പുറമെ തമിഴ്, മലയാളം, കന്നഡ സിനിമകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

കൂടുതല്‍ ചിത്രങ്ങളിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here