മനുഷ്യത്വത്തിന്റെ മാലാഖയായത് രഞ്ജിനിയാണ്

കൊച്ചി: ബഹുനില കെട്ടിടത്തില്‍ നിന്നും താഴെ വീണ് ജീവന് വേണ്ടി പിടഞ്ഞയാളെ രക്ഷപ്പെടുത്താതെ കാഴ്ചക്കാരായി ജനം നോക്കിനിന്നപ്പോള്‍ ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്ത വീട്ടമ്മയെ തിരിച്ചറിഞ്ഞു. ഹൈക്കോടതി അഭിഭാഷകയായ രഞ്ജിനിയാണ് തൃശൂര്‍ സ്വദേശി സജിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായത്. രഞ്ജിനി ഒരു ചടങ്ങില്‍ പങ്കെടുക്കാനായി വൈകുന്നേരം 6.45 ഓടെ മെട്രോ സ്റ്റേഷനിലേക്കു പോകുന്നതിനിടെയാണ് വീണു കിടക്കുന്ന സജിയെ കാണുന്നത്. കൂടി നിന്നവരാരും സജിയെ ഒന്ന് അനക്കി നോക്കാനോ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ തയ്യാറായില്ല. കൂടി നിന്നിരുന്ന ആളുകളോടും വണ്ടിക്കാരോടും ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ അപേക്ഷിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. തനിക്ക് പരിചയമുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ബന്ധപ്പെട്ടെങ്കിലും അവിടെ ആ സമയം ആംബുലന്‍സില്ലെന്നും പെട്ടെന്ന് എത്തിച്ചാല്‍ ചികിത്സിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും രഞ്ജിനി പറയുന്നു. തുടര്‍ന്ന് അതുവഴി വന്ന ഒരു കാറിന് കൈകാണിച്ച് നിര്‍ത്തി സജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള സാഹചര്യമുണ്ടാക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട മനുഷ്യന്റെ കുടുംബത്തിലുള്ളവരെക്കുറിച്ചാണ് താന്‍ ആ നിമിഷങ്ങളില്‍ ചിന്തിച്ചതെന്ന് രഞ്ജിനി വ്യക്തമാക്കി. രഞ്ജിനിയ്ക്ക് അഭിനന്ദനവുമായി നടന്‍ ജയസൂര്യ രംഗത്തെത്തി. കൊച്ചി നഗരത്തിലെ തിരക്കേറിയ പത്മ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സമീപത്തെ ഒരു ലോഡ്ജില്‍ നിന്നും സജി തല കറങ്ങി താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് റോഡില്‍ നിര്‍ത്തിയിട്ട ഒരു സ്‌കൂട്ടറിന് മുകളില്‍ തട്ടി സജി ഫുട്പാത്തിലേക്കാണ് വീണത്. ഗുരുതരമായി പരുക്കേറ്റ സജി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒടുവില്‍ താങ്ങായി എത്തിയത് അജ്ഞാതയായ വീട്ടമ്മ

മനസാക്ഷിയില്ലാത്ത മലയാളി; നടുറോഡില്‍ ജീവന് വേണ്ടി പിടഞ്ഞയാളെ കണ്ടില്ലെന്ന് നടിച്ച് കൊച്ചിക്കാര്‍;

People Newsさんの投稿 2018年1月28日(日)

വീഡിയോ കടപ്പാട്: കൈരളി

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് നാട്ടുകാര്‍

കൊച്ചി പത്മാജംഗ്ഷനില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് നാട്ടുകാര്‍

Marunadan Malayaliさんの投稿 2018年1月28日(日)

LEAVE A REPLY

Please enter your comment!
Please enter your name here