ഗേള്‍സ് ഹു ഡ്രിങ്ക് ബിയര്‍ ഹാഷ് ടാഗ് പ്രചരണം

ന്യൂഡല്‍ഹി : പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്നായിരുന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ വിവാദ പരാമര്‍ശം. സര്‍ക്കാര്‍ സംഘടിപ്പിച്ച യുവജന പാര്‍ലമെന്റ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ തൊട്ടുപിന്നാലെ തന്നെ, പെണ്‍കുട്ടികള്‍ മാത്രം ബിയര്‍ കഴിക്കുന്നതിലേ മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിക്ക് കുഴപ്പമുള്ളോ എന്ന ചോദ്യമുയര്‍ന്നിരുന്നു.വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പരീക്കറിനെതിരെ വ്യാപക വിമര്‍ശനവുമുയര്‍ന്നു.

ഇതിന് പിന്നാലെ #ഗേള്‍സ് ഹു ഡ്രിങ്ക് ബിയര്‍ എന്ന ഹാഷ് ടാഗ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പരീക്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നിരവധി പെണ്‍കുട്ടികളാണ് ബിയര്‍ കുടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രതിഷേധിക്കുന്നത്.

രാജ്യത്തിന്റെ പല ഭാഗത്തുനിന്നും നിരവധി പെണ്‍കുട്ടികളും യുവതികളും ഈ പ്രതിഷേധത്തിന്റെ ഭാഗമാവുകയാണ്. വിദേശത്തുള്ള ഇന്ത്യന്‍ പെണ്‍കുട്ടികളും പ്രചരണത്തിന്റെ ഭാഗമായിട്ടുണ്ട്. ബിയര്‍ കുടിക്കുന്ന ഫോട്ടോയും വീഡിയോയും പങ്കുവെച്ച് മനോഹര്‍ പരീക്കറിനെ ടാഗ് ചെയ്തവരുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here