ചെവികളും വിരലും മുറിച്ചു,മുടി പറിച്ചെടുത്തു

അഹമ്മദാബാദ് : തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചെറുക്കുന്നതിനിടെ 21 കാരിക്ക് നേരെ അതിക്രൂര ആക്രമണം. അഹമ്മദാബാദിലാണ് നടുക്കുന്ന സംഭവം. ബിഡ് വിദ്യാര്‍ത്ഥിനി വിലാഷ് വഗേലയാണ് നിഷ്ഠൂരമായ ഉപദ്രവത്തിന് ഇരയായത്.

സംഭവം ഇങ്ങനെ. റോഡിലൂടെ പെണ്‍കുട്ടി നടന്നുപോവുകയായിരുന്നു. ഈ സമയം കാറിലെത്തിയ അക്രമിസംഘം പെണ്‍കുട്ടിയെ വലിച്ചുകയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതിനിടെ 21 കാരിയുടെ തലമുടി ശിരോചര്‍മ്മത്തോടെ വലിച്ചുപറിച്ചെടുത്തു.

ചെവികളും വിരലും മുറിച്ചെടുത്തു. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് വിലാഷിനെ കിലോമീറ്ററുകള്‍ക്കപ്പുറം ആളൊഴിഞ്ഞ മേഖലയില്‍ ഉപേക്ഷിച്ചു.

രക്തം വാര്‍ന്നുകിടന്ന യുവതിയെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി അഹമ്മദാബാദിലെ വിഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here