അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി ഐമ

കൊച്ചി: ദിലീപുമൊന്നിച്ചുള്ള ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി യുവനടി ഐമ സെബാസ്റ്റ്യന്‍. ഇന്‍സ്റ്റഗ്രാമില്‍ നടിയുടെയും ദിലീപിന്റെയും ചിത്രത്തിന് താഴെ വ്യാജ അക്കൗണ്ടുകാരനായ യുവാവ് ‘ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ’ എന്നു കമന്റിട്ടു.

‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്’ എന്നായിരുന്നു താരം മറുപടി നല്‍കിയത്. ഐമയുടെ മറുപടിക്ക് പിന്തുണ നല്‍കി നിരവധിയാളുകള്‍ എത്തി. ഐമയ്ക്ക് നല്‍കുവാന്‍ സാധിക്കുന്ന കൃത്യമായ മറുപടി ഇതായിരുന്നുവെന്നാണ് മിക്കവരുടേയും അഭിപ്രായം.

കമ്മാരസംഭവത്തിന് മിഡില്‍ ഈസ്റ്റ് പ്രമോഷനുമായി ദിലീപ് എത്തിയ സമയത്ത് എടുത്ത ചിത്രമാണ് ഐമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നടിയും കുടുംബവും ദുബായിലാണ് താമസം. പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു ഐമയും എത്തിയത്.

2013ല്‍ നിര്‍മിച്ച ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് മൂന്നോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ ഐമ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

Dileepettan ! ❤️

A post shared by Aima Rosmy Sebastian (@aima.rosmy) on

LEAVE A REPLY

Please enter your comment!
Please enter your name here