സൗദിയിലൂടെ എയര്‍ ഇന്ത്യ ഇസ്രയേലില്‍

റിയാദ് : സൗദി തുറന്നുകൊടുത്ത ആകാശപാതയിലൂടെ എയര്‍ ഇന്ത്യ വിമാനം ഇസ്രയേലിലേക്ക് പറന്നു. ന്യൂഡല്‍ഹിയില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്കാണ് സൗദി മാര്‍ഗമുള്ള എയര്‍ ഇന്ത്യയുടെ യാത്ര സാക്ഷാത്കരിക്കപ്പെട്ടത്. ഇന്ത്യ ഇസ്രയേല്‍ ബന്ധത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി ഈ ചരിത്ര ദൗത്യം.

സൗദി ആകാശവിലക്ക് നീക്കിയതോടെയാണ് എയര്‍ ഇന്ത്യക്ക് പുതു വഴി തുറന്നുകിട്ടിയത്. എഎല്‍ 139 വിമാനം ടെല്‍ അവീവില്‍ ലാന്‍ഡ് ചെയ്തതിനെ ചരിത്ര മുഹൂര്‍ത്തമെന്നാണ് ഇന്ത്യയുടെയും ഇസ്രയേലിന്റെയും ഉന്നത വൃത്തങ്ങള്‍ വിഷേഷിപ്പിച്ചത്.

ചരിത്ര മുഹൂര്‍ത്തമാണിതെന്നും ഇരുരാജ്യങ്ങളും പുതിയ പത്ഥാവിലാണെന്നും ഇസ്രയേല്‍ ടൂറിസം മിനിസ്റ്റര്‍ യാറിവ് ലെവിന്‍ പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ നിര്‍ണ്ണായക വിഴിത്തിരിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യയുടെ അനുമതി ഇല്ലാത്തതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള ഇസ്രയേല്‍ വിമാനങ്ങള്‍ ചെങ്കടല്‍, ഗള്‍ഫ് ഓഫ് ഏദന്‍ വഴി ചുറ്റിയാണ് പോകുന്നത്.
ഇത് 7 മണിക്കൂര്‍ അധികസമയമെടുക്കുകയാണ്.

സൗദി അറേബ്യയിലൂടെയാണ് യാത്രയെങ്കില്‍ രണ്ട് മണിക്കൂര്‍ കുറവ് മതി. മൂന്ന് ആഴ്ചയിലൊരിക്കല്‍ സൗദിയിലൂടെ ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്താന്‍ തീരുമാനിച്ചതായി എയര്‍ ഇന്ത്യ ഇക്കഴിഞ്ഞയിടെ പ്രഖ്യാപിച്ചിരുന്നു.

ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സൗദി വ്യോമപാത തുറന്നുനല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചിരുന്നു. സൗദി-ഇസ്രയേല്‍ മഞ്ഞുരുകലിനുള്ള സാധ്യത തുറന്നിടുന്നതാണ് ഈ സുപ്രധാന നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here