സ്‌റ്റൈലന്‍ ടെക്‌നീഷ്യന്റെ വീഡിയോ വൈറലായി

ബെയ്ജിങ്: സൗന്ദര്യം ഒരു ശാപമാണോ? ആണെന്നായിരിക്കും ചൈനയിലെ സിയാമെന്‍ എയര്‍പോര്‍ട്ടിലെ ടെക്‌നീഷ്യന് പറയാനുള്ളത്. കൂളിംഗ് ഗ്ലാസ് വച്ച്, സ്‌റ്റൈലിഷ് ആയി വസ്ത്രം ധരിച്ച് ഹെഡ് സെറ്റ് വഴി നിര്‍ദേശങ്ങള്‍ നല്‍കി കൂളായി നടന്ന് പോകുന്ന സുന്ദരനായ ചെറുപ്പക്കാരന്റെ വീഡിയോ പുറത്ത് വന്നു.

ഇതോടെ എയര്‍പോര്‍ട്ട് ടെക്‌നീഷ്യന്റെ ശമ്പളം വെട്ടിക്കുറച്ചു. വിമാനത്തിലെ യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലായത്. ചെറുപ്പക്കാരന് പ്രശസ്തനായ സൗത്ത് കൊറിയന്‍ അഭിനേതാവിന്റെ മുഖഛായയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ മിക്കവരും അഭിപ്രായപ്പെട്ടത്.

ദിവസങ്ങള്‍ക്കുള്ളിലാണ് ചെറുപ്പക്കാരന്റെ വീഡിയോ വൈറലായത്. എന്നാല്‍ വിമാനത്താവള അധികൃതര്‍ക്ക് ഇതത്ര പിടിച്ചില്ല. യൂണിഫോം വൃത്തിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇവര്‍ യുവാവിന്റെ ശമ്പളം വെട്ടിക്കുറച്ചു.

യുവാവ് കമ്പനിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം കമ്പനി തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലെന്നും കുഴപ്പം തന്റെ ഭാഗത്താണെന്നും യുവാവ് പ്രതികരിച്ചു.

താന്‍ യൂണിഫോം ധരിച്ചതില്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും യുവാവ് പറഞ്ഞു. എന്നാല്‍ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച യാത്രക്കാരിയോട് നന്ദി അറിയിക്കാനും ചെറുപ്പക്കാരന്‍ മറന്നില്ല. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പ്രശസ്തനാവുകയെന്നത് ചെറിയ കാര്യമല്ലെന്നും താനതില്‍ സന്തോഷവാനാണെന്നും ഇയാള്‍ വ്യക്തമാക്കി.

https://www.facebook.com/shanghaiist/videos/10156743773561030/?t=0

LEAVE A REPLY

Please enter your comment!
Please enter your name here