മദ്യപിച്ചെത്തിയ നടന്‍ നടിയെ ക്രൂരമായി മര്‍ദ്ദിച്ചു

ന്യൂഡല്‍ഹി : നടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ സഹനടനെതിരെ കേസ്. ഭോജ്പുരി നടന്‍ പവന്‍ സിംഗിനെതിരെ നടി അക്ഷര സിംഗാണ് പരാതി നല്‍കിയത്. മദ്യപിച്ച് ലക്കുകെട്ടെത്തി പവന്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അക്ഷര പരാതിയില്‍ പറയുന്നു.

ഇരുവരും അണിനിരക്കുന്ന സില്‍വാസ എന്ന സിനിമയുടെ ഷൂട്ടിംഗ് അവസാനിച്ച ഘട്ടത്തിലാണ് സംഭവം. താമസമൊരുക്കിയ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു അക്രമം. മദ്യപിച്ചെത്തിയ പവനെ മുറിയില്‍ കയറ്റാന്‍ അക്ഷര വിസമ്മതിച്ചു.

ഇതോടെ പവന്‍ വഴക്കിടുകയായിരുന്നു. അസഭ്യവര്‍ഷമാരംഭിക്കുകയും അക്ഷരയെ മര്‍ദ്ദിക്കുകയും ചെയ്തു. കൈകള്‍ക്ക് പരിക്കേറ്റ അക്ഷരയെ റിസോര്‍ട്ട് ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഇവര്‍ മര്‍ദ്ദനത്തിന് സാക്ഷികളാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായതിനാല്‍ അക്ഷര മുംബൈയിലേക്ക് മടങ്ങാനിരിക്കെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here